---
title: " മുല്ലപ്പള്ളിയെ കാണാൻ മന്ത്രിയെത്തി; കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജനകീയ സമിതി - ഗതാഗതമന്ത്രി സി.പി. ജോൺ"
english_title: "CP John Announces Public Committees For KSRTC Depots, Visits Mullappally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378564/ cp-john-ksrtc-public-committees-mullappally-visit"
published_at: "2026-08-14T20:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f2e912b8d2_cp-john-ksrtc-public-committees-mullappally-visit.jpg"
keywords: ["CP John", "Mullappally Ramachandran", "KSRTC", "Kerala Transport"]
---

#  മുല്ലപ്പള്ളിയെ കാണാൻ മന്ത്രിയെത്തി; കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജനകീയ സമിതി - ഗതാഗതമന്ത്രി സി.പി. ജോൺ

> **Lead Summary:** കോഴിക്കോട്: സംസ്ഥാനത്തെ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ജനകീയ സമിതികൾ രൂപീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.

## Article Content

കോഴിക്കോട്: സംസ്ഥാനത്തെ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ജനകീയ സമിതികൾ രൂപീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.

എം.എൽ.എമാർ, ജനപ്രതിനിധികൾ, വകുപ്പ് പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വടകരയിൽ ഒഴിഞ്ഞുകിടക്കുന്ന ആർ.ടി.ഒ തസ്തികയിലേക്ക് ഉടൻ ആളെ നിയമിക്കുമെന്ന് കെ.കെ. രമ എം.എൽ.എക്ക് മന്ത്രി ഉറപ്പ് നൽകി.

യു.ഡി.എഫ് നേതാക്കളായ അഡ്വ. ഐ. മൂസ, സി.കെ. വിശ്വനാഥൻ, സുനിൽ മടപ്പള്ളി, പി. ബാബുരാജ്, യു.എ. റഹീം, പ്രദീപ് ചോമ്പാല, കെ. അനിൽകുമാർ, ശശി കൂർക്കയിൽ, പി.പി. ഇസ്മായിൽ, കാവിൽ രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, സുബിൻ മടപ്പള്ളി, ഹാരിസ് മുക്കാളി, നസീർ വീരോളി, ബവിത്ത് തയ്യിൽ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

**English Summary:**

Transport Minister CP John announced that public committees will be formed in all 93 KSRTC depots in Kerala to improve functioning. The committees will include MLAs, public representatives and department officials. Speaking after visiting former KPCC President Mullappally Ramachandran in Kozhikode, the Minister also said the Centre has been urged to fix technical issues on the Parivahan portal. He assured MLA KK Rema that the vacant RTO post in Vadakara will be filled soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378564/ cp-john-ksrtc-public-committees-mullappally-visit)